👀👇

സൃഷ്ടി ഉത്പത്തിയെ കുറിച്ചും,ആത്മാവിനെ കുറിച്ചും ,പുനർജന്മത്തെ കുറിച്ചും,മോക്ഷത്തെ കുറിച്ചും ഒക്കെ ആയുർവേദ സംഹിത പിജി പഠനകാലത്താണ് ഞങ്ങളുടെ 'സംഹിതകളിലൂടെ', പദാർത്ഥ വിജ്ഞാനം ബുക്കുകളിലൂടെ,കൂടാതെ ഞങ്ങളുടെ സർ തന്നിരുന്ന ക്ലാസ്സുകളിലൂടെ ഒക്കെ മനസിലാക്കാനും പഠിക്കാനും ഒക്കെ ശ്രമിച്ചത്. ഒരു ടോപ്പിക്ക് അന്ന് പഠിക്കുമ്പോൾ കൂടെയുംതൊക്കെ ആയുർവേദത്തിൽ എന്തിനാണ് എന്നൊക്കെ തോന്നിയിരുന്നു.മനസിലാക്കാനുള്ള പ്രയാസവും എന്നെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചിട്ടുണ്ടാകാം.

പക്ഷെ ഇപ്പോൾ കോളേജ് വിട്ട ശേഷം,ചിലപ്പോഴൊക്കെ പാഠ ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോൾ തോന്നിയ ഒരു കാര്യം,ആയുർവേദം മറ്റു മെഡിക്കൽ സയൻസ് പോലെ രോഗ--ആരോഗ്യ -ചികിത്സകളെ കുറിച്ച് മാത്രം പറയുകയല്ല.ഒരു ജീവ ഭൂമിയിൽ കടന്നു വരുന്നതിനു മുൻപ് മുതൽ മരണത്തിനു ശേഷം വരെ അവ കടന്നു പോകുന്ന ഘട്ടങ്ങളെ അറിഞ്ഞു വിവരിക്കപ്പെട്ടതാണ് ആയുർവേദം. വെറും 3D ലോകത്തു നിന്നുകൊണ്ട് ചിന്തിക്കുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ച് ഇത് വെറും കെട്ടുകഥകൾ ആയി തോന്നുകയോ,ആയുർവേദ ആചാര്യന്മാർ വേണ്ടാത്തത്ഞ്ഞുവച്ചു എന്നൊക്കെ തോന്നാം.പക്ഷെ ഇത്രയധികം ജീവശരീരത്തെ മനസിലാക്കിയ മറ്റേത് വൈദ്യ ശാസ്ത്ര ശാഖയാണ് ലോകത്ത് ഉണ്ടായിട്ടുള്ളത്.

Comments

Popular posts from this blog

To All Women Who Are Rediscovering Themselves

From Struggles to Smiles: An Ayurvedic Success in Infertility

The Power of Faith and Resilience